ജയ്പൂര്‍ : രാജസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ നീക്കം. ഈ വിഷയത്തില്‍, മറ്റ് സംസ്ഥാനങ്ങളിലെ ഹിജാബ് നിരോധനത്തിന്റെ അവസ്ഥയെക്കുറിച്ചും രാജസ്ഥാനില്‍ ഇത് എന്ത് ഫലമുണ്ടാക്കുമെന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ ഉത്തരവിട്ടു. ഹിജാബ് നിരോധന വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉന്നതതലത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിന് അയക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
Read Also: മനുഷ്യനില്‍ ‘ബ്രെയിന്‍ ചിപ്പ്’ പ്രവര്‍ത്തിച്ചു തുടങ്ങി: പ്രാരംഭ ഫലം വിജയകരമെന്ന് ഇലോൺ മസ്ക്
ക്യാബിനറ്റ് മന്ത്രി കിരോരി ലാല്‍ മീണയും ഹിജാബും ബുര്‍ഖയും നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഹിജാബ് നിരോധിച്ചിട്ടുള്ള നിരവധി മുസ്ലീം രാജ്യങ്ങള്‍ ഉണ്ടെന്നും ഇന്ത്യയില്‍ ഹിജാബ് ധരിക്കേണ്ട ആവശ്യമെന്താണെന്നും അവര്‍ പറയുന്നു. ഇവിടെയും മറ്റു രാജ്യങ്ങളെപ്പോലെ ബുര്‍ഖയും ഹിജാബും നിരോധിക്കണം. എല്ലാ സ്‌കൂളുകളിലും യൂണിഫോം ഡ്രസ് കോഡ് വേണമെന്നും ക്യാബിനറ്റ് മന്ത്രി പറയുന്നു.
Post Your Comments