ദുബായ് : ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ആശുപത്രി കെട്ടിടത്തിനകത്തേക്ക് ഉയര്‍ന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ആശുപത്രിയില്‍ അതീവ ഗുരുതരാ വസ്ഥയില്‍ കഴിഞ്ഞവരേയും ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും മറ്റൊരാശുപത്രിയിലേക്ക് രക്ഷപ്പെടുത്തിയത്. മന്കോളിലെ ആസ്റ്റര്‍ ആശുപത്രിയിലാണ് വാഹനത്തിന് തീപിടിച്ച് ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന വിധം പുക ഉയര്‍ന്നത്. 11ഒാളം നവജാത ശിശുക്കളേയും, 3 ഗര്‍ഭിണികളേയും 7 അതീവ ഗുരിതരാവസ്ഥയിലുളള രോഗികളേയുമാണ് ആസ്റ്ററിന്റെ അല്‍ ക്വാസീസ് ശാഖയിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച അതിരാവിലെ 2 മണിയോടെയായിരുന്നു വാഹനത്തില്‍ നിന്ന് പുക ഉയരാന്‍ തുടങ്ങിയത്. തുടര്‍ന്ന് 2 മണിക്കൂര്‍ നേരത്തെ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് 4 മണിയോടെ ആസ്റ്ററിന്റെ തന്നെ മറ്റൊരു ശാഖയിലേക്ക് മാറ്റിയത്. പുക നിയന്ത്രണാതീതമായി ഉയര്‍ന്നതോടെ ആശുപത്രി ജീവനക്കാര്‍ ദുബായ് പോലീസിനേയും ആംബുലന്‍സ് സേവന ദാതാക്കളേയും ദുബായ് സിവില്‍ ഡിഫന്‍സിനേയും വിവരം വിളിച്ച് അറിയിച്ചിരുന്നു.
Post Your Comments