
ന്യൂഡൽഹി: കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് ചികിത്സയിൽ കഴിയുന്നത്.
നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് സോണിയ ഗാന്ധി. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സോണിയ ഗാന്ധി ഇന്ന് ആശുപത്രി വിട്ടേക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.
Post Your Comments