
കൊച്ചി: ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും കണ്ടതിൽ പ്രകോപിതയായ യുവതി യുവാവിന്റെ രഹസ്യഭാഗത്ത് തിളച്ചയെണ്ണയൊഴിച്ചു. പെരുമ്പാവൂരിലാണ് സംഭവം.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ചൊവാഴ്ചയാണ് സംഭവം. ഭര്‍ത്താവിന്റെ ഫോണില്‍ മുന്‍ കാമുകിയുമായുള്ള ചാറ്റും ഒരുമിച്ചുള്ള ചിത്രങ്ങളും കണ്ടത് ഭാര്യ ചോദ്യം ചെയ്തിരുന്നു. ഇത് തർക്കത്തിലേക്കും പിന്നീട് ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സംഭവത്തില്‍ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
Post Your Comments