
അഹമ്മദാബാദ്: ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ സ്ത്രീകളെ പരിശോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യൂട്യൂബിലും ടെലഗ്രാമിലും പ്രചരിക്കുന്നതായി പരാതി. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോമില്‍ ചികിത്സയ്ക്കായെത്തിയ സ്ത്രീകള്‍ക്ക് കുത്തിവെയ്പ്പ് എടുക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നതെന്ന് അഹമ്മദാബാദ് സൈബര്‍ ക്രൈം പൊലിസ് അറിയിച്ചു.
Read Also: മാധവ് സുരേഷും സൈജു കുറുപ്പും ഷൈൻ ടോം ചാക്കോയും: ‘അങ്കം അട്ടഹാസം’ തിരുവനന്തപുരത്ത് തുടങ്ങി
മേഘ എംബിബിഎസ് എന്ന യൂട്യൂബ് ചാനല്‍ ആണ് ടെലഗ്രാം ലിങ്കുകള്‍ ഉള്‍പ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ അഞ്ചുലക്ഷം ആള്‍ക്കാര്‍ വീഡിയോ കണ്ടതായാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിഡിയോകള്‍ ടെലഗ്രാമില്‍ പങ്കുവെച്ചതായും പിന്നീട് 2025 ജനുവരി 6 ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തതായും സൈബര്‍ ക്രൈം സംഘം കണ്ടെത്തിയിട്ടുണ്ട്.
ആശുപത്രിയിലെ സിസിടിവി ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ,എങ്ങനെ ആണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നും ,പൊലിസ് അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നുമാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പ്രതികരണം.
Post Your Comments