Latest NewsNewsIndia

ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു: അരക്കെട്ടിൽ കൊളോസ്റ്റമി ബാഗും മൂക്കിൽ ട്യൂബുമായി യുവാവ് ആശുപത്രിക്ക് എതിരെ രംഗത്ത്

ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം

ഭോപ്പാൽ: ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന ആരോപണവുമായി സ്വകാര്യ ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന യുവാവ് രംഗത്ത്. മധ്യപ്രദേശിലെ രത്‌ലമിലാണ് സംഭവം. കൊളോസ്റ്റമി ബാഗും മൂക്കിൽ ട്യൂബുമായാണ് അര്‍ധ നഗ്നനായി യുവാവ് ആശുപത്രിക്ക് എതിരെ രംഗത്ത് എത്തിയത്. എന്നാൽ, ആരോപണങ്ങൾ ആശുപത്രി നിഷേധിച്ചിട്ടുണ്ട്. സംഭവം വൈറലായതിന് പിന്നാലെ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആകെ ബിൽ 8,000 രൂപ മാത്രമായിരുന്നുവെന്നാണ് ആശുപത്രിയുടെ അവകാശവാദം

എന്നാൽ, സംഭവത്തിന് മുമ്പ് 40,000 രൂപ ആശുപത്രി ബിൽ അടച്ചുവെന്നു യുവാവിന്‍റെ ഭാര്യ പറയുന്നു. തന്‍റെ ഭർത്താവ് കോമയിലാണെന്ന് തന്നോട് പറഞ്ഞതായി ഭാര്യ പറഞ്ഞു. “ആശുപത്രിയിൽ പ്രവേശിപ്പിച്ച് 12 മണിക്കൂറിനുള്ളിൽ ഞങ്ങൾ 40,000 രൂപ ചെലവഴിച്ചു. കൂടുതൽ പണം എങ്ങനെയെങ്കിലും ഉണ്ടാക്കാനാണ് പോയത്. തിരിച്ചെത്തിയപ്പോൾ, ഡോക്ടർമാർ കോമയിലാണെന്ന് പറഞ്ഞ ഭർത്താവ് ദേഷ്യത്തോടെ പുറത്ത് നിൽക്കുകയായിരുന്നു’ – ബണ്ടി നിനാമയുടെ ഭാര്യ പറഞ്ഞു. ഈ വിഷയം അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎംഎച്ച്ഒ) ഡോ. എംഎസ് സാഗർ പറഞ്ഞു.

രത്‌ലം മോട്ടി നഗർ നിവാസിയായ ബണ്ടി നിനാമയെ ഞായറാഴ്ച രാത്രിയുണ്ടായ വഴക്കിൽ പരിക്കേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ആശുപത്രിക്ക് പുറത്ത് ബഹളം ഉണ്ടാക്കിയ ശേഷം യുവാവ് ഭാര്യയോടൊപ്പം ഒരു ഓട്ടോറിക്ഷയിൽ അവിടെ നിന്ന് പോകുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button