Kerala

അവള്‍ വിചാരിക്കുന്നുണ്ടാവുമോ ഈ പണിക്കു വേണ്ടിയാണല്ലോ ഞാന്‍ പോലീസില്‍ വന്നതെന്ന്?’ അനിയത്തിയെക്കുറിച്ചുള്ള ഒരേട്ടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സൗമ്യയെന്ന പൊലീസുകാരിയെ കുറിച്ച് പൊലീസുകാരനായ സഹോദരന്‍ എഴുതിയ അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്രെയിനിങ് കഴിഞ്ഞിട്ട് ആദ്യത്തെ ഡ്യൂട്ടി ചെയ്യുന്ന സഹോദരിയെ നേരില്‍ കണ്ടപ്പോള്‍ സഹോദരന്‍ ശ്രീ നമ്പ്യാര്‍ മനസില്‍ കരുതി, അവള്‍ വിചാരിക്കുന്നുണ്ടാവുമോ ഈ പണിക്കു വേണ്ടിയാണല്ലോ ഞാന്‍ പോലീസില്‍ വന്നത്’എന്ന്.

Read Also: രക്ഷാപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെത്തിയത് വെള്ളമിറങ്ങിയ ശേഷം- നിയമസഭയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി വി.ഡി സതീശന്‍

കാക്കി യൂണിഫോം സ്വപ്നം കാണുകയും പിന്നീട് അത് സ്വന്തമാക്കിയ ശേഷം കയ്യില്‍ ചൂലും വെള്ളവുമായി ചെങ്ങന്നൂരിലേക്ക് ഇറങ്ങിയ സൗമ്യയെന്ന പൊലീസുകാരിയെ കുറിച്ച് പൊലീസുകാരനായ സഹോദരന്‍ എഴുതിയ അനുഭവക്കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞങ്ങളുടെ അച്ഛന്‍ കണ്ണൂര്‍ പഴയങ്ങാടി എസ്‌ഐ ആയി വിരമിക്കുന്ന സമയത്തുള്ള യാത്രയയപ്പിന്റെ വൈകാരിക നിമിഷങ്ങളിലൊന്നില്‍….. അല്ലെങ്കില്‍ അതിലും എത്രയോ മുന്നേ ആവണം ഒരു പോലീസുകാരന്‍ ആവണം എന്ന ആഗ്രഹം എന്നില്‍ ഉണ്ടായത്.. ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും കൂടെ അച്ഛന്റെയും അമ്മയുടെയും പൂര്‍ണ പിന്തുണയും കൂടി ആയപ്പോള്‍ ഞാനും പോലീസിന്റെ കാക്കി ഇട്ടു… തൊപ്പി അണിഞ്ഞു.. ബൂട്ട് കെട്ടി.. ഒരു ‘ചെറിയ’പൊലീസുകാരനായി..

Read Also: നെക്സണ്‍, ടിയാഗോ ഫീച്ചറുകള്‍ ഒന്നിച്ചൊരുക്കി ടാറ്റയുടെ പുതിയ ഹാരിയര്‍ എസ്യുവി

എന്റെ ആഗ്രഹം മുളപൊട്ടിയ സമയത്തു തന്നെയാവണം എന്റെ അനുജത്തിയും ഒരു പൊലീസുകാരി ആവണം എന്ന സ്വപ്നം കണ്ടു തുടങ്ങിയത്.. അവളും അവളുടെ സ്വപ്നത്തെ കീഴടക്കുക തന്നെ ചെയ്തു.. കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ ഞങ്ങളെ സാക്ഷി നിര്‍ത്തി കേരള പോലിസ് അക്കാഡമിയില്‍ നിന്നും ഒരു പൊലീസുകാരിയായി അവള്‍ പുറത്തിറങ്ങി.. ഇനിയാണ് എന്റെ ജീവിതം എനിക്ക് സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷത്തിന്റെ വിശദീകരണം..

കഴിഞ്ഞ ദിവസം കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ നിന്നും ചെങ്ങന്നൂര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട വണ്ടിയില്‍ ഞാനും ഉണ്ടായിരുന്നു.. കണ്ണൂരില്‍ ഞങ്ങള്‍ ശേഖരിച്ച അവശ്യ വസ്തുക്കള്‍ ചെങ്ങന്നൂരില്‍ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ചുമതല.. അവിടെ ഞങ്ങള്‍ കണ്ട കാഴ്ച അങ്ങേയറ്റം വേദനാപൂര്‍മായിരുന്നു…. വീടും സ്വത്തും നഷ്ടമായവര്‍… ഉറ്റവരെ നഷ്ടമായവര്‍… കാണാതെപോയ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നവര്‍…. സങ്കടകരമായിരുന്നു എല്ലാം…

Read Also: പ്രളയം വൈദ്യുതി ബോർഡിന് വരുത്തിയത് വൻ നഷ്ടം; ചാർജ് കൂട്ടിയേക്കും

തിരുവല്ല, അമ്പലപ്പുഴ ഭാഗങ്ങളില്‍ എത്തിയപ്പോള്‍ ഞാന്‍ കണ്ട കാഴ്ച്ച എന്റെ കണ്ണിനെയും മനസിനെയും ഒരുപോലെ നിറച്ചു.. അവിടെ ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എന്റെ അനിയത്തി. ആ നാട്ടുകാരില്‍ ഒരാളെന്ന പോലെ കഷ്ടപ്പെടുന്ന എന്റെ അനിയത്തി… ഞാന്‍ കരുതി..’അവള്‍ വിചാരിക്കുന്നുണ്ടാവുമോ ഈ പണിക്കു വേണ്ടിയാണല്ലോ ഞാന്‍ പോലീസില്‍ വന്നത്’എന്ന്…

പക്ഷെ എന്റെ സകല പ്രതീക്ഷകളെയും കീഴ്‌മേല്‍ മറിച്ചുകൊണ്ട് അവള്‍ എന്റെ അടുക്കലേക്ക് ഓടി വന്നു.. എന്നെ ചേര്‍ത്ത് പിടിച്ചു… നിറഞ്ഞ കണ്ണുകളോടെ അവള്‍ പറഞ്ഞത് ഇങ്ങനെയാണ്…’ട്രെയിനിങ് കഴിഞ്ഞിട്ട് ആദ്യത്തെ ഡ്യൂട്ടി ആണ്.. പക്ഷെ ഇത് മാത്രം മതി ഏട്ടാ ജീവിത കാലം മുഴുവന്‍ ഓര്‍ക്കാന്‍… അത്രമാത്രം എനിക്ക്, ഞങ്ങള്‍ക്ക് എല്ലാര്ക്കും ചെയ്യാന്‍ പറ്റുന്നുണ്ട് ഇവിടെ’ എന്ന്… പൊലീസിങ് എന്നത് ഒരു സേവനം ആണെന്ന് കുറഞ്ഞ നാളുകള്‍ കൊണ്ട് തിരിച്ചറിഞ്ഞ എന്റെ അനിയത്തി എന്നെ അത്ഭുതപ്പെടുത്തി. ചുരുങ്ങിയ നിമിഷങ്ങള്‍ക്കകം ഞങ്ങളും അവരില്‍ ഒരാളായി.

Read Also: പ്രളയം തകര്‍ത്തു; 72 മണിക്കൂര്‍ കൊണ്ട് പുതിയ സ്‌കൂള്‍ നിര്‍മ്മിച്ച ചെറുപ്പക്കാര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി

അവിടുത്തെ കുട്ടികളുടെ എല്ലാം നഷ്ടമായ നിഷ്‌കളങ്ക മുഖഭാവം വല്ലാതെ തളര്‍ത്തി. സ്വന്തം നാട്ടിലെ പല കുട്ടികളുടെ മുഖഛായകള്‍ മിന്നിമറഞ്ഞു. കൈയ്യില്‍ കിട്ടിയ ക്രീം ബിസ്‌കറ്റുകള്‍ മുഴുവന്‍ അവര്‍ക്കു കൊടുത്തു. അവരുടെ സന്തോഷത്തിന് അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഒരു ഏട്ടന്‍ എന്ന നിലയില്‍,ഒരു പോലീസുകാരന്‍ എന്ന നിലയില്‍,ഒരു പോലീസുകാരന്റെ മകന്‍ എന്ന നിലയില്‍ എന്റെ അഭിമാനം കൊടുമുടി കയറി….ഈ അനുഭവം അച്ഛനോട് പറഞ്ഞപ്പോള്‍ അച്ഛന്റെ കണ്ണില്‍ ഞാന്‍ കണ്ട തിളക്കവും സന്തോഷത്തിന്റേതായിരുന്നു…നിറഞ്ഞ അഭിമാനത്തിന്റേതായിരുന്നു….. എന്നും പാവപ്പെട്ട ജനങ്ങളുടെ കൂടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button