തിരുവനന്തപുരം: മഹാപ്രളയത്തിൽ കേരളത്തിന് മൊത്തത്തിൽ ഉണ്ടായ നഷ്ടം വളരെ വലുതാണ്. വൈദ്യുതി ബോർഡിന് ഉണ്ടായ നഷ്ടം വളരെ കനത്തത് ആണ്. 820 കോടിയുടെ നഷ്ടം ആണ് വൈദ്യുതി ബോർഡിന് ഉണ്ടായിരിക്കുന്നത്. വൈദ്യുതി ബോർഡിന് ഉണ്ടായ നഷ്ടത്തിന് പരിഹാരമായി ആണ് നിരക്ക് വർധിപ്പിക്കാൻ ആലോചിക്കുന്നത്.
നാല് വൈദ്യുതി ഉല്പാദന കേന്ദ്രങ്ങൾക്കാണ് പ്രളയത്തിൽ കേട് സംഭവിച്ചത്. വൈദ്യുത വിതരണ ശൃംഖലക്കും വലിയ നാശമാണ് ഉണ്ടായിരിക്കുന്നത്. ഇത് 350 കോടി രൂപ വരും. മാത്രമല്ല വൈദ്യുതി വിതരണം താറുമാറായതോടെ വന്ന നഷ്ടം 470 കോടിയുമാണ്.
നഷ്ടപെട്ട തുക അതേപടി ഉപഭോക്താക്കളിൽ നിന്നും പിടിക്കാൻ ആകില്ലെങ്കിലും നഷ്ടപെട്ടത്തിനു പകരം പുതിയത് വാങ്ങാനുള്ള വായ്പയുടെ പലിശ ചിലവായി കണക്കാനാകും. അടുത്ത തവണ റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് നിശ്ചയിക്കുമ്ബോള്‍ ഈ ചിലവുകൂടി പരിഗണിക്കും.
പ്രളയത്തിൽ പ്രവർത്തനം നിർത്തി വച്ച 50 സബ് സ്റ്റേഷനുകളിൽ 3 എണ്ണം ഒഴികെ ബാക്കിയെല്ലാം പ്രവർത്തനം പുനരാരംഭിച്ചു. വൈദ്യുതി മുടങ്ങിയ 25 ലക്ഷത്തിലധികം വീടുകളിൽ ഇനി മുപ്പതിനായിരം വീടുകൾ മാത്രമാണ് ബാക്കിയുള്ളത്.
Post Your Comments