Kerala

എറണാകുളത്ത് കോടതിവളപ്പിൽ അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം: പോലീസുകാരുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്ക്

കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തിൽ 12 പേർ പരിക്കേറ്റ് ആശുപത്രിയിൽ. ഇതിൽ പൊലീസുകാരും ഉൾപ്പെടുന്നു. സംഘർഷം തടയാനെത്തിയ പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അർദ്ധരാത്രി 12 മണിയോടെയാണ് സംഘർഷം തുടങ്ങിയത്.

ജില്ലാ കോടതി സമുച്ചയത്തിൽ നടന്ന അഭിഭാഷകരുടെ വാർഷിക പരിപാടിക്കിടെയായിരുന്നു സംഘർഷം. പരിപാടിക്കിടെ കടന്നു കയറിയ വിദ്യാർത്ഥികൾ അക്രമം നടത്തി എന്നാണ് അഭിഭാഷകരുടെ ആരോപണം.മർദ്ദനത്തിൽ മഹാരാജാസ് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻ്റ് ആദിൽ കുമാറിന്റെ
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അഭിഭാഷകർ മദ്യപിച്ച് വിദ്യാർത്ഥികളെ ഉള്‍പ്പെടെ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്ഐയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button