
പെരുമ്പാവൂർ : ഏഴു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിനികൾ പോലീസ് പിടിയിൽ. കണ്ടമാൽ ഉദയഗിരി സ്വർണ്ണലത ഡിഗൽ (29), ഗീതാഞ്ജലി ബഹ്റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ കാലടിയിൽ വച്ച് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണസംഘവും കാലടി പോലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട് നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലായിരുന്നു കഞ്ചാവ് കടത്തിയത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം ബസ്സിൽ പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്.
വാനിറ്റി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത് എന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, എസ്.ഐമാരായ ജോസി എം ജോൺസൺ, ഒ.എ ഉണ്ണി, ഷാജി എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, ടി.എ അഫ്സൽ, വർഗീസ് ടി വേണാട്ട് , സീനിയർ സി പി ഒ മാരായ, ബെന്നി ഐസക്, ഷിജോ പോൾ, ആരിഷ അലിയാർ, ജോസ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post Your Comments