KeralaLatest NewsNews

ഓപ്പറേഷൻ ഡി-ഹണ്ട് : സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 179 പേർ അറസ്റ്റിൽ

മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനക്ക് വിധേയമാക്കി

തിരുവനന്തപുരം : ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 179 പേർ പിടിയിലായി. എം.ഡി.എം.എ (0.103 കിലോഗ്രാം), കഞ്ചാവ് (4.5 കിലോഗ്രാം), കഞ്ചാവ് ബീഡി (128 എണ്ണം) എന്നിവ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു.

വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകൾ രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനക്ക് വിധേയമാക്കി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കർശന നിയമനടപടികൾ സ്വീകരിക്കുന്നതിനാണ് 2025 ഏപ്രിൽ 5ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്.

മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button