ഇന്റീരിയറില്‍ പുതുമയുമായി ടാറ്റയുടെ പുതിയ ഫ്‌ളാഗ്ഷിപ് എസ്യുവി എത്തുന്നു. ടാറ്റയുടെ തന്നെ നെക്‌സണ്‍, ഹെക്‌സാ, ടിയാഗോ, ടിയോര്‍, ബോള്‍ട്ട്, സെസ്റ്റ് തുടങ്ങിയ കാറുകളിലെ അതേ സ്റ്റിയറിംഗ് വീല്‍ തന്നെയാണ് ഹാരിയര്‍ എസ്‌യുവിയിലും ഉള്ളത്. പ്രീമിയര്‍ സ്റ്റിയറിംഗ് വീല്‍ വാഹന പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കാറിന്റെ ചെലവ് കൂട്ടുന്നതാവും. എത്രയും വേഗത്തില്‍ തന്നെ കാര്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം.
സ്‌പൈ ഷോട്ട്, ഫ്‌ലൂട്ടിങ് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, എസി വെന്റുകള്‍, ഡ്രൈവിങ് മോഡ് കണ്ട്രോള്‍, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, ആം റെസ്റ്റ്, കപ്പ് ഹോള്‍ഡര്‍, മൊബൈല്‍ ഫോണ്‍ ഹോള്‍ഡര്‍, എന്‍ജിന്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ബട്ടണ്‍ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകതകള്‍. നെക്‌സണിന്റേതു പോലുള്ള കൈയില്‍ ധരിക്കാവുന്ന കീ ഫോബാണ് പുതിയ കാറിലും ടാറ്റ ഒരിക്കിയിരിക്കുന്നത്.
കറുപ്പ്, ബ്രൗണ്‍ നിറങ്ങളാണ് വാഹനത്തിന്റെ ഇന്റീരിയറിനായി ഉപയോഗിച്ചിരിക്കുന്നത്. ബ്രൗണ്‍ ഫാബ്രിക് കളറാണ് ഡോര്‍ പാനലുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും സുഖകരമായും സുരക്ഷിതമായും ഇരുന്ന് ഡ്രൈവ് ചെയ്യാവുന്ന സീറ്റിങ്ങും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഒപ്റ്റിമല്‍ മോഡുലര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ് ഫോമിലാണ് ടാറ്റാ മോട്ടോര്‍സ് ഹാരിയര്‍ (എച്ച5എക്‌സ്) വികസിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ടിന്റെ എല്‍ആര്‍-എംഎസ് പ്ലാറ്റ്‌ഫോമില്‍ മോഡിഫൈ ചെയ്ത പതിപ്പാണ് എച്ച്5എക്‌സ്. ഈ കാരണം കൊണ്ടു തന്നെ വാഹനത്തിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതലായി ഒന്നും പറയേണ്ടതില്ല. 140 പി.എസാണ് വേഗത. 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് കാറിന്റെ പ്രവര്‍ത്തനം.
ലാന്‍ഡ് റോവറിന്റെ സവിശേഷതകളുള്ള എസ്യുവി അടുത്തമാസം ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ. 6 എം.ടി, എ.ടി വേഗതയിലാണ് ട്രാന്‍സ്മിഷന്‍ സംവിധാനം. 2ഡബ്ലിയുഡി, 4ഡബ്ലിയുഡി ഇവയാണ് വാഹനത്തിന്റെ ഡ്രൈവിംങ് ഓപ്ഷനുകള്‍. 13 മുതല്‍ 16 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഹാരിയര്‍ എസ്യുവി, ഹ്യുണ്ടായ് ക്രറ്റ, ജീപ്പ് കോംപസ് എന്നിവയ്ക്ക് വിപണിയില്‍ പ്രതിരോധം തീര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ:ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നവർ ഇക്കാര്യം അറിയുക
Post Your Comments