
തമിഴ്നാട്ടിൽ ദളിത് പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ച സംഭവത്തിൽ പരാതി നൽകി രക്ഷിതാക്കൾ. എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. പരാതിയെ തുടർന്ന് വിവാദമായതോടെ സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു .
കോയമ്പത്തൂർ സെൻഗുട്ടയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. ആർത്തവമായതിനാൽ പ്രിൻസിപ്പൽ തന്നെ നിർബന്ധിച്ച് ക്ലാസിന് പുറത്താക്കിയതായി പെൺകുട്ടി പറഞ്ഞു. വിദ്യാർഥിനിയുടെ അമ്മ സ്കൂളിൽ എത്തിയപ്പോഴാണ് മകൾ പുറത്തിരുന്ന് പരീക്ഷ എഴുതുന്നത് കണ്ടത്.
ഉടൻ തന്നെ മാതാവ് ഇത് വിഡിയോ ആയി പകർത്തി അധികാരികൾക്ക് നൽകുകയായിരുന്നു. പെൺകുട്ടി ദളിത് സമുദായത്തിൽപ്പെട്ട അംഗമാണ്. സംഭവത്തിൽ പൊള്ളാച്ചി എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Post Your Comments