റൂര്‍ക്കല : ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ നിന്ന് 42 ലക്ഷം കവര്‍ന്നു. ഒഡീഷയിലെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് അജ്ഞാത സംഘം പണം കവർന്നത്. മധസൂദന് മാര്‍ക്കറ്റ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ബാങ്കില്‍ രാവിലെയായിരുന്നു മോഷണം നടന്നത്. തോക്കുമായി ബാങ്കിലേക്ക് ഇരച്ചു കയറിയ സംഘം. ജീവക്കാരെയും ബാങ്കിലെത്തിയവരെയും ഭീക്ഷണിപ്പെടുത്തി.
തുടർന്ന് സംഘത്തിലെ ചിലർ 42 ലക്ഷത്തോളം രൂപ ബാഗില്‍ നിറച്ച് രക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം സമയം ഇതിനായെടുത്തെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരെ മോഷ്ടാക്കൾ മർദ്ദിക്കുകയും ചെയ്തു. ഒപ്പം ബാങ്കിലെത്തിയ ഒരു സ്ത്രീയുടെ മാല ഊരിവാങ്ങുകയും ചെയ്തു.
Read also: കേരളത്തിൽ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റിൽ
മുഖം മറച്ചാണ് പ്രതികൾ എത്തിയത്. സിസിടിവികൾ നേരത്തെ നശിപ്പിച്ചിരുന്നെന്നും സ്ഥലത്തെക്കുറിച്ചും മോഷ്ടാക്കൾക്ക് കൃത്യമായ ധാരണ ഉണ്ടായിരുന്നെന്നും നേരെത്തെ ആസൂത്രണം ചെയ്ത മോഷണമാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments