
ഭുവനേശ്വര്‍: ഒഡീഷയില്‍ മലയാളി വൈദികന് പൊലിസിന്റെ ക്രൂര മര്‍ദനം. ബെഹാരാംപൂര്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാ. ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. പാകിസ്താനില്‍ നിന്ന് എത്തി മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു മര്‍ദനം. ആക്രമണത്തില്‍ സഹ വൈദികന്‍ ഫാ.ദയാനന്ദിന്റെ തോളെല്ല് പൊട്ടി. ഒരു കാരണവുമില്ലാതെയാണ് മര്‍ദിച്ചതെന്ന് വൈദികര്‍ ആരോപിച്ചു.
Read Also: നക്സലിസത്തിൻ്റെ പാത ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം സമാധാന ജീവിതം നയിക്കാനൊരുങ്ങി 86 മാവോയിസ്റ്റുകൾ
ഒഡീഷയിലെ ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് പരിശോധനയക്ക് എത്തിയതായിരുന്നു പൊലീസ്. പിന്നാലെ പള്ളിയില്‍ കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി. നീയൊക്കെ പാകിസ്താനികളാണെന്നും അമേരിക്കയില്‍ നിന്ന് കാശ് വാങ്ങി മതപരിവര്‍ത്തനം നടത്തുകയാണെന്നും പറഞ്ഞായിരുന്നു ആക്രമണമെന്ന് ഫാദര്‍ ജോഷി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നിന്നെയൊക്കെ മര്യാദ പഠിപ്പിക്കുമെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ച് പൊലീസ് വലിച്ചിഴച്ചെന്നും ഫാദര്‍ ജോഷി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജൂബാ ഗ്രാമത്തില്‍ കഞ്ചാവ് കൃഷിക്കാരനെ പിടികൂടാനെത്തിയ പൊലീസ് ഗ്രാമവാസികള്‍ക്ക് നേരെ വ്യാപക അതിക്രമം അഴിച്ചുവിട്ടതായാണ് പരാതി.
Post Your Comments