വരാപ്പുഴ: രാജ്യവ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശി നന്ദകിഷോറി(40)നെയാണു വരാപ്പുഴ പോലീസ് പിടുകൂടിയത്. വരാപ്പുഴ സ്വദേശി ജോസ് കൊറയുടെ പരാതിയിലാണ് അറസ്റ്റ്.
മൂന്നുവര്‍ഷം മുമ്പ് അമേരിക്കയില്‍ ജോലി വാഗ്‌ദാനം ചെയ്യുകയും തുടർന്ന് രജിസ്‌ട്രേഷന്‍ ഫീസ് ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരന്‍ ഐ.സി.ഐ.സി.ഐ. ബാങ്കില്‍ നിക്ഷേപിച്ച 1,10,000 രൂപ തട്ടിയെടുത്ത് പ്രതി മുങ്ങുകയായിരുന്നു. മധ്യപ്രദേശിലെ റേവ ജില്ലയില്‍നിന്നാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്‌തത്.
Read also: ഷാർജയിൽ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ആലുവ ഡിവൈ.എസ്.പി: എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘത്തില്‍ വരാപ്പുഴ പ്രിന്‍സിപ്പല്‍ എസ്.ഐ. സോണി മത്തായി, എസ്.ഐ. രഘു, മനോജ് പൗലോസ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments