
തൃശൂർ ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മോഷണകേസിലെ പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബാങ്കിൽ നിന്ന് മോഷ്ടിച്ച പത്ത് ലക്ഷം രൂപ കണ്ടെടുത്തു. കവർച്ചയിലേക്ക് നയിച്ചത് പ്രതിയുടെ ധൂർത്തെന്നാണ് കുറ്റസമ്മതം. പ്രതി റിജോ ആൻറണി ബാങ്കിൽ ഉൾപ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കും.
പ്രതി ചിലവാക്കിയ ശേഷമുള്ള പണം കണ്ടെടുക്കേണ്ടതുണ്ട്. വീട്ടിലും ബാങ്കിലും ആയിരിക്കും ഇന്ന് പ്രധാന തെളിവെടുപ്പ് നടക്കുക. കവർച്ച നടത്തിയതിൽ 15 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപ ചെലവഴിച്ചെന്ന് പ്രതി പറയുന്നു. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് പൊലീസ് അന്വേഷിക്കുന്നു. പത്ത് ലക്ഷം രൂപ അന്വേഷണ സംഘം പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത പണം ബാങ്കിൽനിന്ന് നഷ്ടപ്പെട്ടത് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.
36 മണിക്കൂർ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ആയിരുന്നു മോഷണം. ക്യാഷ് കൗണ്ടറിൽ എത്തിയ മോഷ്ടാവ് കൗണ്ടർ പൊളിച്ച് പണം കവർന്നു. കൗണ്ടറിൽ 45 ലക്ഷം രൂപ ഉണ്ടായിരുന്നെങ്കിലും 5 ലക്ഷം വീതമുള്ള 3 കെട്ടുകൾ ആണ് മോഷ്ടാവ് കവർന്നിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം.
Post Your Comments