![](/wp-content/uploads/2025/02/fotojet-2025-02-16t194400.329_363x203xt.webp)
തൃശൂര്‍ : ചാലക്കുടി ബാങ്ക് കവര്‍ച്ച പ്രതി പിടിയില്‍. റിജോ ആന്റണി (44) ആണ് പിടിയിലായത്. ചാലക്കുടി സ്വദേശി തന്നെയാണ് പിടിയിലായത്. 10 ലക്ഷം രൂപ ഇയാളില്‍ നിന്നു കണ്ടെത്തിയെന്നാണ് പോലീസ് നല്‍കുന്ന സൂചന.
റോഡില്‍ സ്ഥാപിച്ച സി സി ടി വി വെട്ടിച്ചു കടക്കാന്‍ പ്രതി നടത്തിയ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ചാലക്കുടി സ്വദേശി തന്നെയാണ് പ്രതിയെന്ന സൂചനയില്‍ എത്തിയത്. കടം വീട്ടാനാണ് ബാങ്ക് കൊള്ള നടത്തിയതെന്നു പ്രതി പോലീസിനോടു പറഞ്ഞു.
കവര്‍ച്ച നടത്തിയ പണവുമായി പ്രതി വീട്ടില്‍ തന്നെ കഴിയുകയായിരുന്നു എന്നാണ് വിവരം. ഇവിടെ വച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്. ബാങ്കില്‍ അക്കൗണ്ട് ഉള്ള മുഴുവന്‍ ആള്‍ക്കാരെ കുറിച്ചും പോലീസ് അന്വേഷിച്ചിരുന്നു.
കടബാധ്യതയുള്ള ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളിലേക്ക് സൂചന എത്തിയത്. ബാങ്കിനെ പറ്റി കൃത്യമായി അറിയാത്ത ആള്‍ക്ക് ഈ കവര്‍ച്ച നടത്താന്‍ കഴിയില്ലെന്നു പോലീസ് ഉറപ്പിച്ചിരുന്നു.
Post Your Comments