![](/wp-content/uploads/2025/02/fotojet-2025-02-16t194400.329_363x203xt.webp)
തൃശൂര്‍ : പോട്ട ഫെഡറല്‍ ബേങ്കില്‍ നിന്ന് 15 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ പിടിയിലായ പ്രതി റിജോയുടെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തി. ബാങ്കില്‍നിന്ന് മോഷ്ടിച്ച 15 ലക്ഷം രൂപയില്‍നിന്ന് 12 ലക്ഷം രൂപ ഇയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.
ബാക്കി തുകയില്‍നിന്ന് 2,90,000 രൂപ കടം വാങ്ങിയ അന്നനാട് സ്വദേശിക്ക് ഇയാള്‍ തിരികെ നല്‍കിയിരുന്നു. റിജോയെ അറസ്റ്റിലായതിന് പിറകെ അന്നനാട് സ്വദേശിയായ വ്യക്തി ഈ പണം ചാലക്കുടി പോലീസിന് കൈമാറി.
ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബന്ദിയാക്കാന്‍ ഉപയോഗിച്ച കത്തിയും മോഷണ സമയത്ത് റിജോ ധരിച്ചിരുന്ന വസ്ത്രവും ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് അന്വേഷണസംഘം പ്രതിയുടെ വീട്ടിലെത്തിയത്.
റിജോയെ കവര്‍ച്ച നടന്ന ബാങ്കിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനുശേഷം ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Post Your Comments