ഹൈദരാബാദ്: വൃന്ദാ കാരാട്ടിനെതിരെ സിപിഎം ബംഗാള്‍ ഘടകം. വൃന്ദയുടെ കരട് രാഷ്ട്രീയ പ്രമേയത്തിലെ പരാമര്‍ശത്തിനെതിരെയാണ് ബംഗാള്‍ ഘടകം രംഗത്തെത്തിയത്. പാര്‍ട്ടിയിലുണ്ടായ വിയോജിപ്പ് വിരുദ്ധമായി വൃന്ദ പ്രതികരിച്ചുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തെ ബംഗാള്‍ ഘടകം അതൃപ്തി അറിയിച്ചു.
യച്ചൂരി ലൈന്‍ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന സിപിഎം ബംഗാള്‍ ഘടകം തള്ളി. കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തിട്ടുള്ളത് രാഷ്ട്രീയ ലൈനിനെപ്പറ്റി മാത്രമാണ്. തിരഞ്ഞെടുപ്പില്‍ കൈക്കൊള്ളേണ്ട നിലപാട് അപ്പോള്‍ സ്വീകരിക്കുമെന്നും മുഹമ്മദ് സലീം വ്യക്തമാക്കി.
also read: കൊച്ചിയിലെ വീട്ടിൽ നിന്ന് വിൽപ്പനക്കായി വെച്ചിരുന്ന ആനക്കൊമ്പും ചന്ദനവും മദ്യശേഖരവും പിടിച്ചെടുത്തു
ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാട്ട് നേരത്തേ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന രാഷ്ട്രീയ നിലപാടു തിരുത്തിച്ചു യച്ചൂരിയും കൂട്ടരും വെള്ളിയാഴ്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടിയതിനു പിന്നാലെയായിരുന്നു ഇത്.
Post Your Comments