തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബി.ജെ.പി ടിക്കറ്റില്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍നിന്ന് മത്സരിക്കണമെന്ന ബൃന്ദയുടെ വെല്ലുവിളിക്കാണ് അദ്ദേഹം കടുത്ത ഭാഷയില്‍ മറുപടി നല്‍കിയത്.
‘എന്നെങ്കിലും അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?’ എന്നായിരുന്നു ബൃന്ദ കാരാട്ടിനുള്ള ഗവര്‍ണറുടെ മറുപടി. കേരളത്തില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്നായിരുന്നു ബൃന്ദയുടെ പരാമര്‍ശം.
ഇത്തരം കാര്യങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയാണ്. ബൃന്ദയുടെ പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്ഷണക്കത്ത് രാജ്ഭവനിലുണ്ട്. പോകാത്തത് എന്തെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളില്‍ മറുപടി പറയാന്‍ താത്പര്യമില്ല.തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
Post Your Comments