ന്യൂഡൽഹി: പ്രകാശ് കാരാട്ടിന്റെ ഭാര്യയായി പാർട്ടി തന്നെ ഒതുക്കിയെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. ഓർമ്മക്കുറിപ്പിലെ പരാമർശങ്ങൾ ചർച്ചയായതിന് പിന്നാലെയാണ് ബൃന്ദ കാരാട്ട് വിശദീകരണവുമായി രംഗത്തെത്തിയത്. ‘ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന പേരിൽ വൃന്ദ കാരാട്ട് എഴുതിയ ഓർമ്മകുറിപ്പുകളിലെ ചില വരികളാണ് വിവാദത്തിന് കാരണമായത്.
Read Also: തീർത്ഥാടകരെ ആകർഷിക്കാനൊരുങ്ങി സരയൂ നദീതീരം! ഓപ്പൺ എയർ മ്യൂസിയം ഉടൻ നിർമ്മിക്കും
പ്രകാശ് കാരാട്ട് ഡൽഹി ഘടകം സെക്രട്ടറിയായിരുന്ന കാലത്ത് തന്റെ പ്രവർത്തനവും പ്രകാശുമായുള്ള ബന്ധവും ചേർത്തു വായിക്കുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് ബൃന്ദ കാരാട്ട് പറയുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ കൂടുതൽ ചുമതലകളിൽ എത്തിയപ്പോൾ ഇത് മാറി. പാർട്ടി പ്രവർത്തക, കമ്മ്യൂണിസ്റ്റ് സ്ത്രീ എന്നിങ്ങനെയുള്ള തന്റെ സ്വത്വത്തെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. രാഷ്ട്രീയ ഭിന്നതകളുടെ കാലത്ത് ഇത് രൂക്ഷമായെന്നും വൃന്ദ വിശദീകരിക്കുന്നു. ഈ പരാമർശങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.
പാർട്ടിയിൽ ഇക്കാര്യം ചർച്ചയായതിന് പിന്നാലെയാണ് ബൃന്ദ കാരാട്ട് വിശദീകരണം നടത്തിയത്. പുസ്തകത്തിന് പാർട്ടിയുടെ അനുമതി തേടിയിരുന്നുവെന്നും ബൃന്ദ കാരാട്ട് അറിയിച്ചു.
Read Also: ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി! ആപ്പിളിനെ കടത്തിവെട്ടി ഒന്നാമനായി മൈക്രോസോഫ്റ്റ്
Post Your Comments