ഡൽഹി: ആർ.എസ്.എസ് എന്നാൽ രാഷ്ട്രീയ സർവനാശ സമിതിയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവും ഈ രാജ്യത്തുണ്ടെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശത്തോട് പ്രതികരിക്കവെയാണ് ബൃന്ദ കാരാട്ട് ഇക്കാര്യം പറഞ്ഞത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് സ്വയം നിശ്ചയിച്ച തത്വം ലംഘിക്കുകയാണെന്നും ഇന്ത്യയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ മൂല്യങ്ങളേയും തത്വങ്ങളേയും ആർഎസ്എസിൽ നിന്നുള്ളവർ ആക്രമിക്കുകയാണെന്നും ബൃന്ദ കാരാട്ട് ആരോപിച്ചു.
‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ
‘എല്ലാ ദിവസവും സംഘപരിവാർ നേതാക്കൾ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നു. അവർ എല്ലാ ദിവസവും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ആളുകളെ പ്രകോപിപ്പിക്കുകയും ചെയ്യുന്നു. ആർഎസ്എസ് മൂല്യങ്ങളിലും തത്ത്വങ്ങളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ മോഹൻ ഭാഗവതും സംഘടനയിലെ മറ്റുള്ളവരും മറ്റ് മതങ്ങളിൽപ്പെട്ടവരെ എന്തിനാണ് ആക്രമിക്കുന്നതെന്ന് പറയണം,’ ബൃന്ദ കാരാട്ട് വ്യക്തമാക്കി.
Post Your Comments