കൊച്ചി:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്തു ലക്ഷം രൂപയുടെ ആനകൊമ്പും ചന്ദനവും . കൃഷ്ണമൃഗത്തിന്റെ കൊമ്പും അമ്പതോളം കുപ്പി വിദേശ മദ്യവും കൊച്ചിയിലെ ഒരു വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ഉത്തരേന്ത്യൻ സ്വദേശിയായ മനീഷ് ഗുപ്തയുടെ വീട്ടിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.നേതാജി ക്രോസ് റോഡ് വൃന്ദാവനില്‍ മനീഷ് കുമാര്‍ ഗുപ്തയുടെ വീട്ടില്‍ നിന്ന് വനം വകുപ്പും ഫ്ളയിങ് സ്ക്വാഡും വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.
അനുമതിയില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ചതിനും മറ്റും ഇവരുടെ പേരിൽ കേസെടുത്തു.വാർത്ത ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകരെ മനീഷ് ഗുപ്തയുടെ വീട്ടുകാർ ഒരു മുറിയിൽ പൂട്ടിയിടുകയും വീട്ടിലെ നായ്ക്കളെ അഴിച്ചുവിടുകയും ചെയ്തു.പിന്നീട് പോലീസ് സംഘം എത്തിയാണ് ഇവരെ മോചിപ്പിച്ചത്.മനീഷ് ഗുപ്ത കോയമ്പത്തൂരിലാണെന്നാണ് വിവരം. അനധികൃതമായി ആനക്കൊമ്പും മറ്റും സൂക്ഷിച്ചതിന് മനീഷ് ഗുപ്തയുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
Post Your Comments