KeralaLatest NewsNews

ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടരുത്: ബൃന്ദാ കാരാട്ട്

തിരുവനന്തപുരം: ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്ന ഭരണഘടനാ തത്വം ലംഘിക്കപ്പെടരുതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ടെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. എന്നാൽ മതത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നതും മതപരമായ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുന്നതും ശരിയല്ലെന്നും ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

Read Also: കേരളം കണ്ട ഏറ്റവും ഭീരുവായ മുഖ്യമന്ത്രി, സ്വന്തം നിഴലിനെ പോലും പേടിക്കുന്ന പിണറായി വിജയൻ വെയിലത്ത് ഇറങ്ങരുത്: സതീശൻ

മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പാർട്ടിയുടെ നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിരുന്നു. മതം വ്യക്തിപരമായ തീരുമാനമാണെന്ന് വിശ്വസിക്കുന്നു. അത് രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമായി മാറരുതെന്ന് സിപിഎം വ്യക്തമാക്കി. അതിനാൽ തങ്ങൾ അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നും സിപിഎം അറിയിച്ചു.

ഒരു മതപരമായ ചടങ്ങിനെ ബിജെപിയും ആർഎസ്എസും പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കുന്ന സ്റ്റേറ്റ് സ്‌പോൺസേർഡ് പരിപാടിയാക്കി മാറ്റിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ഇന്ത്യയുടെ ഭരണഘടന പ്രകാരം ഭരണകൂടത്തിന് ഒരിക്കലും മതപരമായ ചായ്‌വ് ഉണ്ടാകാൻ പാടില്ല എന്നതാണ് ഒരു അടിസ്ഥാന തത്വം. സുപ്രീം കോടതി ആവർത്തിച്ചിട്ടുള്ള ഈ നിലപാട് ക്ഷേത്ര ഉദ്ഘാടന പരിപാടിയുടെ സംഘാടനത്തിലൂടെ ഭരണകക്ഷി ലംഘിക്കുകയാണെന്നും സിപിഎം കുറ്റപ്പെടുത്തി.

Read Also: നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി 2.95 ലക്ഷം രൂപക്ക് വിറ്റു: ആറ് പേര്‍ പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button