സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ദുബായ് മുൻസിപ്പാലിറ്റി ഫുഡ് സേഫ്റ്റി അധികൃതർ ഇടപെടുന്നു. കുഴച്ച മാവ് കത്തിക്കുമ്പോൾ നൈലോൺ മണക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇത്തരം ഒരു പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ പല സ്ഥലങ്ങളിൽ നിന്നും പലതരം മാവ് ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധനയ്ക്കായി ലാബുകളിലേക്ക് അയക്കുകയും ചെയ്തു. ഇതിനായി അനവധി ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ സ്വീകരിക്കുകയും ചെയ്തു.
read also: ബംഗളൂരുവില്‍ താമസമാക്കിയ മലയാളിക്ക് ദുബായ് നറുക്കെടുപ്പില്‍ കോടികള്‍
തുടർന്നുള്ള പരിശോധന ഫലത്തിൽ ഇത് വ്യാജ വിഡിയോയാണെന്നും നൈലോണിന്റെ അംശം ഇല്ലെന്നും വ്യക്തമായി. ഒട്ടു മിക്ക ആഹാര പദാർഥങ്ങളും കത്തിക്കുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ മണം മാത്രമേ ഇതിൽ നിന്നും ഉണ്ടാകുന്നുള്ളുവെന്നും ഫലത്തിൽ തെളിഞ്ഞു.
Post Your Comments