ദുബായ്: ഇ-മാലിന്യ സംസ്‌കരണത്തിനുള്ള 4000 അപേക്ഷകൾ തീർപ്പാക്കിയതായി ദുബായ് മുൻസിപ്പാലിറ്റി. വീടുകളിൽ നിന്ന് പുറന്തള്ളുന്ന ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വൈദ്യുത ഉപകരണങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാൻ മുനിസിപ്പാലിറ്റിക്ക് ലഭിച്ച 4000 അപേക്ഷകളാണ് തീർപ്പാക്കിയത്. നഗര സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സൗജന്യമായാണ് സേവനം നടപ്പാക്കുന്നതെന്ന് ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
2022 അവസാനത്തോടെ 10000 അപേക്ഷകരുടെ മാലിന്യം ശേഖരിച്ചു സംസ്‌കരിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ദുബായ് റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് സോണിലും ഫ്രീസോണിലും ഒഴികെയുള്ള താമസക്കാർക്ക് ഓൺലൈൻ സംവിധാനം വഴി സേവനം ലഭ്യമാണ്. 3 ടീമുകളെയാണ് മാലിന്യ ശേഖരണത്തിന് നിയോഗിച്ചിട്ടുള്ളത്.
പുനരുപയോഗ വസ്തുക്കൾ റീസൈക്ലിങ് യൂണിറ്റുകൾക്ക് കൈമാറും. മാലിന്യം നീക്കാനുള്ള ഓൺലൈൻ അപേക്ഷകൾ മുനിസിപ്പാലിറ്റിയുടെ നിരീക്ഷണ വിഭാഗം ഫീൽഡിലുള്ള ടീമിന് കൈമാറുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments