ദുബായ്: രാജ്യത്തെ പ്രമുഖ രണ്ട് പോപ്പ് കോണിൽ മായം കലർന്നിട്ടുണ്ടെന്ന അഭ്യുഹങ്ങളിൽ ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രതികരണം പുറത്തു വന്നു. ഇതിൽ ചിക്കൻ ന്യൂഗെറ്റുകൾ എന്ന ബ്രാൻഡിൽ നീല റബ്ബർ വസ്‌തുവിന്റെ സാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചു.
ALSO READ: സഹകരണ ബാങ്ക് അഴിമതി: എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം പുറത്ത്
യുഎസിലെ അധികൃതർ 16 ടണ്ണിലധികം ചിക്കൻ നഗ്ഗെറ്റുകൾ തിരിച്ചുവിളിച്ചതിനെത്തുടർന്ന് അതിൽ റബ്ബർ കണികകളുണ്ടെന്ന് അഭ്യൂഹം പ്രചരിച്ചു. ചിക്കൻ ന്യൂഗെറ്റുകൾ കഴിക്കാൻ സുരക്ഷിതമല്ലെന്ന് ടൈസൺ ഫുഡ്സ് എന്ന കമ്പനി മുമ്പ് അറിയിച്ചിരുന്നു, അവ തിരികെ നൽകാൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്‌തു.
അമേരിക്കയിലെ കൃഷി വകുപ്പ് (യുഎസ്‌ഡിഎ) പരിശോധന പ്രകാരം റബ്ബർ കണങ്ങളുടെ സാന്നിധ്യം കണ്ടെത്തുകയും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയും ചിക്കൻ ന്യൂഗെറ്റുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്‌തിരുന്നു. അതേസമയം,ഈ ഉൽപ്പന്നത്തിന്റെ ഉപഭോഗം മൂലം അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും യുഎസ്‌ഡിഎ റിപ്പോർട്ട് ചെയ്തു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻറ് ദുബായ് മാർക്കറ്റുകളിൽ ചിക്കൻ ന്യൂഗെറ്റുകൾ ലഭ്യമല്ല എന്നും നിലവിൽ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്നില്ലെന്നും സ്ഥിരീകരിച്ചു.
അതേസമയം, ഒരു ഭക്ഷ്യ വസ്‌തുവിന്റെ ആധികാരികത പരിശോധിക്കുന്നതിനുമുമ്പ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാൻ ദുബായ് മുനിസിപ്പാലിറ്റി യുഎഇയിലെ എല്ലാ ഉപഭോക്താക്കളോടും നിർദ്ദേശിച്ചു.
Post Your Comments