ദുബായ്: ദുബായ് വാട്ടര്‍ ഫ്രണ്ട് മാര്‍ക്കറ്റില്‍ അധികൃതരും ഉദ്ധ്യോദസ്ഥരും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1.7 ടണ്‍ അനധികൃതമായി വില്‍പ്പനക്കായി വെച്ചിരുന്ന മല്‍സ്യങ്ങള്‍.പരിസ്ഥിതി കാലാവസ്ഥ വകുപ്പ് മന്ത്രാലയവും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തമയായിരുന്നു റെയ്ഡ്. മല്‍സ്യ വകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് സൂക്ഷിച്ചിരുന്ന സ്രാവുകളെയാണ് പിടിച്ചെടുത്തത്. ഇതിനെ തുടര്‍ന്ന് കടയുടമകള്‍ക്കും മല്‍സ്യ തൊഴിലാളികള്‍ക്കും ഫിഷ് ട്രാന്‍സ്പോര്‍ട്ടേഴ്സിനും അധികൃതര്‍ നോട്ടീസ് നല്‍കി.
അനധികൃതമായി സൂക്ഷിച്ചിരുന്ന പിടിച്ചെടുത്ത മല്‍സ്യങ്ങള്‍ പാവങ്ങള്‍ക്കായി സംഭാവന ചെയ്യുകയും ചെയ്തു. മല്‍സ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം മല്‍സ്യം സൂക്ഷിക്കാന്‍ അതോറിറ്റി അംഗീകാരം നല്‍കിയ കണക്കിലുളള മല്‍സ്യങ്ങള്‍ മാത്രമേ സൂക്ഷിക്കാന്‍ പാടുളളുവെന്നും ഭക്ഷണ ഭദ്രതക്ക് ഇത് പാലിക്കപ്പെടേണ്ടത് അത്യവശ്യമാണെന്നും ഈ മേഖലയില്‍പെട്ടവരോട് അധികൃതര്‍ വ്യക്തമാക്കി.
Post Your Comments