ബംഗളൂരു: മിനിം ചാര്‍ജ് എട്ട് രൂപയാക്കിയത് അംഗീകരിക്കാതെ വീണ്ടും നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ നിരക്ക് മിനിമം അഞ്ച് രൂപയാക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അറിഞ്ഞാല്‍ ഞെട്ടും.
തമിഴ് നാട്ടില്‍ നാല് രൂപയും, ബംഗളൂരുവില്‍ അഞ്ച് രൂപയുമാണ് മിനിമം ചാര്‍ജ്. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയുമാണ്. തമിഴ്‌നാട്ടില്‍ നാല് രൂപ നല്‍കിയാല്‍ അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യാം. എന്നാല്‍ കേരളത്തില്‍ എട്ട് രൂപ മിനിമം ചാര്‍ജ് നല്‍കിയാല്‍ രണ്ടര കിലോമീറ്റര്‍ മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുക. ഇവിടങ്ങളിലൊക്കെ വിദ്യാര്‍ത്ഥികള്‍ക്കാണെ യാത്രയ്ക്ക് പണവും നല്‍കെണ്ട.
Post Your Comments