തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമരം പുനരാരംഭിക്കുമെന്ന് ബസുടമകളുടെ മുന്നറിയിപ്പ്. കൂട്ടിയ ചാർജ് പോരെന്നും, പല നിബന്ധനകളും സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
Also Read:ഐപിഎല്‍ 2022: സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ
‘പുതുക്കിയ യാത്രാനിരക്ക് അപര്യാപ്തമാണ്, 12 രൂപയെന്ന് ആ ആവശ്യപ്പെട്ടത് 10 രൂപയിലാണ് എത്തി നിൽക്കുന്നത്. വിദ്യാത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ആറ് രൂപയാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല, നിലവില്‍ സർക്കാർ പ്രഖ്യാപിച്ച ഓട്ടോ നിരക്കുവര്‍ധന തൊഴിലാളികള്‍ക്കും ഗുണം ചെയ്യില്ല’, ബസുടമകൾ അഭിപ്രായപ്പെടുന്നു.
അതേസമയം, പെട്രോൾ ഡീസൽ വിലയിലെ വർധനവ് ചാർജ് കൂട്ടിയെ തീരൂ എന്ന അവസ്ഥയിലേക്കാണ് ബസുടമകളെ കൊണ്ടുചെന്നെത്തിക്കുന്നത്. 10 രൂപയാക്കിയത് കൊണ്ട് കാര്യമില്ലെന്നും, ഇന്ധന വില ഇങ്ങനെ കൂടിയാൽ തങ്ങൾ എന്ത് ചെയ്യുമെന്നും ബസുടമകൾ ചോദിക്കുന്നു.
Post Your Comments