തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ പണിമുടക്കിനെ നേരിടാന്‍ അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. വ്യാഴാഴ്ച മുതല്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. ബസ് ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരമാരംഭിക്കാനിരിക്കെയാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.
യൂണിറ്റുകളിലുള്ള മുഴുവന്‍ ബസും സര്‍വീസിനിറക്കാന്‍ കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കി. ആശുപത്രി,എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുണ്ടാവും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.
Post Your Comments