Latest NewsKeralaNews

ബസ് ചാർജ് വർദ്ധന: ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ 9ന് ചർച്ച നടത്താനൊരുങ്ങി ഗതാഗത മന്ത്രി

തിരുവനന്തപുരം: ബസ് ചാർജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഡിസംബർ ഒമ്പതിന് വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തും. ഇന്ധന വില വർദ്ധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ്സുകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും ചർച്ച നടത്തി.

Read Also: യോഗി ആദിത്യനാഥിന്റെ 9600 കോടി രൂപയുടെ സ്വപ്നപദ്ധതി നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശിലേയ്ക്ക്

ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തുന്നത്.

Read Also: ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ, മതമോ രാഷ്ട്രീയമോ നോക്കിയല്ല സുരേഷ് ഗോപി ഇടപെടുന്നത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button