കൊച്ചി: കൊച്ചി കപ്പല്‍ചാലില്‍ മത്സ്യബന്ധനബോട്ട് മുങ്ങി ബോട്ടിലെ ആറ് തൊഴിലാളികളെയും രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകളിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്.
അപകടവിവരം അറിഞ്ഞ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എത്തുന്പോഴേക്കും ബോട്ട് പൂര്‍ണ്ണമായും മുങ്ങിത്താണിരുന്നു. എന്‍ജിന്‍ തകരാറാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം. അപകടത്തെ തുടര്‍ന്ന് കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു.
Post Your Comments