Latest NewsKeralaNews

മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം : പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വര്‍ഗീയതക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊണ്ട മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

മതനിരപേക്ഷതയില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

കര്‍ണാടകത്തില്‍ പുരോഗമന മതനിരപേക്ഷ ചിന്തകള്‍ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ്, കല്‍ബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തതെന്നും കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാറിന് എത്രയുംവേഗം കഴിയുമെന്ന് പ്രത്യാശിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. കര്‍ണ്ണാടകത്തില്‍ പുരോഗമന-മത നിരപേക്ഷ ചിന്തകള്‍ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കലബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്.
കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു. മത നിരപേക്ഷതയില്‍ അടിയുറച്ച്‌ വിശ്വസിക്കുകയും നിര്‍ഭയം മാധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button