ഇന്ത്യന്‍ വിപണിയില്‍ ജീപിന്റെ പുതുവിപ്ലവം സൃഷ്ടിച്ച് ജീപ് കോമ്പസ് എത്തി. 14.95 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഇന്ത്യന്‍ നിര്‍മിത ജീപ് കോമ്പസ് എസ്‌യുവി സ്വന്തമാക്കാം. ജീപിന്റെ ഏറ്റവും വില കുറഞ്ഞ അവതാരമായ കോമ്പസ് എസ്‌യുവി, പൂനെയിലുള്ള ഫിയറ്റിന്റെ രഞ്ജന്‍ഗൊണ്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് പുറത്ത് വരുന്നത്. ഇത് ലഭ്യമാക്കുന്ന വേരിയന്റുകള്‍ സ്‌പോര്‍ട്, ലോംഗിറ്റിയൂഡ്, ലിമിറ്റഡ് എന്നിവയാണ്. എന്നാല്‍, 4×4 ഓപ്ഷനില്‍ ഡീസല്‍ വേരിയന്റുകള്‍ മാത്രമാണ് ഉള്ളത്. ഗ്രാന്‍ഡ് ചെറോക്കിയില്‍ നിന്നുമുള്ള ഒരുപിടി ഡിസൈന്‍ തത്വങ്ങളാണ് ജീപ് കോമ്പസും പിന്തുടരുന്നതെന്നു സൂക്ഷിച്ചു നോക്കിയാല്‍ മനസിലാക്കാം. വീല്‍ ആര്‍ച്ചസ്, സെവന്‍-സ്ലാറ്റ് ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഹൈ-ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ അലോയ് വീല്‍ എന്നിവ ജീപ് കോമ്പസിന്റെ ഡിസൈനിനെ കൂടുതല്‍ ഭംഗിയാക്കുന്നു. അതേസമയം, ക്യാബിന്‍ സ്പെയ്സ് കൂട്ടുന്നതിനായി നീളമേറിയ വീല്‍ബേസാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
നാല് ഡ്രൈവിംഗ് മോഡുകളിലാണ് ജീപ് കോമ്പസ് എത്തുന്നത്. ഓട്ടോ, സ്‌നോ, സാന്‍ഡ്, മഡ് എന്നിങ്ങനെയാണ് ജീപ് കോമ്പസിലെ ഡ്രൈവിംഗ് മോഡുകള്‍. അതുപോലെ, ഓട്ടോ മോഡില്‍, പ്രതലങ്ങള്‍ക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി എസ്‌യുവി സജ്ജമാകും. വിപണിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ, 5000 ത്തില്‍ ഏറെ ബുക്കിംഗാണ് ജീപ് നേടിയത്.
Post Your Comments