ഇന്ത്യൻ വിപണിയിൽ നേട്ടം കൊയ്ത് പ്രമുഖ ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ. ഇന്ത്യൻ വാഹന വിപണിയിലെ സജീവ സാന്നിധ്യമായ സ്കോഡ കഴിഞ്ഞ എട്ടു മാസങ്ങൾക്കിടെ വിറ്റഴിച്ചത് 37,568 കാറുകളും എസ്യുവികളുമാണ്. ഇതോടെ, സ്കോഡയുടെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ മാറി.
ഏറ്റവും ഒടുവിൽ 2012ലാണ് സ്കോഡ വിപണിയിൽ കൂടുതൽ വാഹനങ്ങൾ വിറ്റഴിച്ചത്. അക്കാലയളവിൽ, 34,678 വാഹനങ്ങൾ വിറ്റഴിക്കാൻ സ്കോഡയ്ക്ക് സാധിച്ചിരുന്നു. നിലവിൽ, വിപണിയിലെ സാഹചര്യം വിലയിരുത്തുമ്പോൾ ഈ വർഷം സ്കോഡയ്ക്ക് വൻ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
Also Read: പുതിയ പദ്ധതികള്‍ കേരളത്തിനുള്ള ഓണ സമ്മാനം: പ്രധാനമന്ത്രി നരേന്ദ്ര മോദി
പുതിയ മോഡലുകളിൽ വാഹനങ്ങൾ പുറത്തിറക്കിയതോടെ ഇന്ത്യൻ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ സ്കോഡയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 4,222 കാറുകളാണ് ആഗസ്റ്റ് മാസത്തിൽ വിറ്റഴിച്ചത്. നിലവിൽ, ജർമ്മനിയും ചെക്ക് റിപ്പബ്ലിക്കുമാണ് സ്കോഡയുടെ പ്രധാന വിപണി.
Post Your Comments