ഇന്ത്യൻ വിപണിയിൽ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് സിന്തറ്റിക് ഡയമണ്ടുകൾ. പ്രകൃതിദത്ത ഡയമണ്ട്സിനെ മറികടന്നാണ് ഇന്ത്യൻ വിപണിയിൽ ലാബ് നിർമ്മിത സിന്തറ്റിക് ഡയമണ്ടുകൾ ശക്തിയാർജിക്കുന്നത്. പ്രകൃതിദത്ത ഡയമണ്ടുകളെ അപേക്ഷിച്ച് സിന്തറ്റിക് ഡയമണ്ടുകൾ അതിവേഗത്തിലുള്ള വളർച്ചയാണ് കാഴ്ചവയ്ക്കുന്നത്.
ലാബ് നിർമ്മിത ഡയമണ്ട്സിന്റെ ഇന്ത്യയിലെ വിപണി 2,200 കോടിയാണ്. സിന്തറ്റിക് ഡയമണ്ട്സിന് ആവശ്യക്കാർ ഏറിയത് വളർച്ച കൈവരിക്കാൻ കൂടുതൽ പ്രചോദനമായിട്ടുണ്ട്. ‘ഇന്ത്യൻ വിപണിയിൽ അനുദിനം സിന്തറ്റിക് ഡയമണ്ട് ശക്തി പ്രാപിക്കുന്നുണ്ട്. അതിവേഗത്തിലുള്ള മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനാൽ സിന്തറ്റിക് ഡയമണ്ട് രംഗത്ത് നിന്നും മികച്ച ലാഭമാണ് പ്രതീക്ഷിക്കുന്നത്’, ലാബ് ഗ്രോൺ ഡയമണ്ട്സ് ആന്റ് ജ്വല്ലറി പ്രമോഷൻ കൗൺസിൽ ചെയർമാൻ ശ്രീകാന്ത് ദലി ചന്ദ് ഷാ പറഞ്ഞു.
രാജ്യാന്തര എൽജിഡിജെ എക്സിബിഷന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജ്യത്തെ രണ്ടാമത് രാജ്യാന്തര എൽജിഡിജെ എക്സിബിഷന് ഇത്തവണ മുംബൈയാണ് വേദിയായത്. 100 സ്റ്റാളുകളിൽ സിന്തറ്റിക് ഡയമണ്ട് ആഭരണങ്ങളുടെ
ബൃഹത്തായ ശേഖരം പ്രദർശനത്തിനുണ്ട്.
Post Your Comments