Latest NewsNewsBusiness

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ആഗോള ബ്രാൻഡുകൾ, കൂടുതൽ വിവരങ്ങൾ അറിയാം

2020- ൽ ഒരു ആഗോള ബ്രാൻഡ് മാത്രമാണ് രാജ്യത്തേക്ക് എത്തിയത്

ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുകയാണ് ആഗോള ബ്രാൻഡുകൾ. ഈ വർഷം രാജ്യത്ത് രണ്ട് ഡസൻ ആഗോള ബ്രാൻഡുകളാണ് പുതിയ സ്റ്റോറുകൾ തുറക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ഒട്ടനവധി ബ്രാൻഡുകൾ ഒരുമിച്ച് ഇന്ത്യയിലേക്ക് എത്തുന്നത്. കോവിഡ് കാലത്തിനുശേഷം ഉൽപ്പന്നങ്ങളുടെ ഉപഭോഗം വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ വിപണി കീഴടക്കാൻ ആഗോള ബ്രാൻഡുകൾ എത്തിയിട്ടുള്ളത്.

2020- ൽ ഒരു ആഗോള ബ്രാൻഡ് മാത്രമാണ് രാജ്യത്തേക്ക് എത്തിയത്. എന്നാൽ, 2021-ൽ മൂന്നായും 2022-ൽ പതിനൊന്നായുമാണ് ഉയർന്നത്. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ റോബർട്ടോ കാവല്ലി, ബ്രിട്ടീഷ് ആഡംബര ഉൽപ്പന്ന ബ്രാൻഡായ ഡൺഹിൽ, അമേരിക്കൻ സ്പോർട്സ് വെയർ ആൻഡ് ഫുട് വെയർ റീട്ടെയിൽ സ്ഥാപനമായ ഫുട് ലോക്കർ തുടങ്ങിയ ബ്രാൻഡുകളാണ് ഈ വർഷം ഇന്ത്യയിലെത്തുക. കൂടാതെ, ഇറ്റാലിയൻ കോഫി ശൃംഖലകളായ ലവാസ, അർമാനി കഫെ, യു.സിലെ ജാംബ തുടങ്ങിയ ബ്രാൻഡുകളും ഈ വർഷം ഇന്ത്യയിൽ സാന്നിധ്യം അറിയിക്കും.

Also Read: ഭർത്താവിനെതിരെ ബലാത്സംഗ പരാതിയുമായി ഭാര്യ: നിയമം ദുരുപയോഗപ്പെടുത്തിയതിനെതിരെ ഹൈക്കോടതി നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button