ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സെപ്തംബർ ഏഴിനാണ് ഐഫോൺ 14 ന്റെ പതിപ്പുകൾ വിപണിയിൽ അവതരിപ്പിച്ചത്. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 മാക്സ് എന്നിവയാണ് പുതുതായി പുറത്തിറക്കിയ പതിപ്പുകൾ. ഇതുവരെ വിൽപ്പനയ്ക്ക് എത്തിയ എല്ലാ ഐഫോണുകളും പോലെ, ഇന്ത്യൻ വിപണിയിൽ ഐഫോൺ 14 ന്റെ വില താരതമ്യേന കൂടുതലാണ്. വിവിധ രാജ്യങ്ങളിലെ നിരക്കുകൾ പരിചയപ്പെടാം.
ഇന്ത്യൻ വിപണിയിൽ ഐഫോൺ 14 ന് 79,900 രൂപയും ഐഫോൺ 14 പ്ലസിന് 89,990 രൂപയുമാണ് വില. അതേസമയം, ഐഫോൺ 14 പ്രോ 1,29,900 രൂപയ്ക്കും ഐഫോൺ 14 പ്രോ മാക്സ് 1,39,900 രൂപയ്ക്കും വാങ്ങാൻ സാധിക്കും.
Also Read: മോട്ടോറോള എഡ്ജ് 30 അൾട്രാ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
യുഎസിൽ ഐഫോൺ 14 ന് 799 ഡോളറാണ് (63,645.28 രൂപ) വില. ഐഫോൺ 14 പ്ലസിന് 899 ഡോളറും (71,610.79 രൂപ), ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നിവയ്ക്ക് യഥാക്രമം 999 ഡോളർ (79,576.39 രൂപ), 10,99 ഡോളർ (87,542.00) എന്നിങ്ങനെയാണ് നിരക്കുകൾ.
യുഎഇയിൽ 3,399 ദർഹത്തിന് (73,711.83 രൂപ) ഐഫോൺ 14 വാങ്ങാൻ സാധിക്കും. കൂടാതെ, 3,799 ദർഹത്തിന് (82,386.36 രൂപ) ഐഫോൺ 14 പ്ലസും 4,299 ദർഹത്തിന് (93,229.52 രൂപ) ഐഫോൺ 14 പ്രോയും വാങ്ങാൻ കഴിയും. ഐഫോൺ 14 പ്രോ മാക്സിന് 4,699 ദിർഹമാണ് (1,01,904 രൂപ) നൽകേണ്ടത്.
Post Your Comments