Latest NewsNewsIndiaBusiness

ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി ഇൻഡെ വൈൽഡ്

സൗത്ത് ഏഷ്യയിലെ പ്രമുഖ സ്കിൻ കെയർ ബ്രാൻഡുകളിലൊന്നാണ് ഇൻഡെ വൈൽഡ്

ഇന്ത്യൻ വിപണിയിലേക്ക് ചുവടുറപ്പിക്കാൻ പുതിയ സ്കിൻ കെയർ ബ്രാൻഡ് എത്തുന്നു. ദീപ ബുളളർ ഖോസ്ലയുടെ ഉടമസ്ഥതയിലുള്ള ഇൻഡെ വൈൽഡാണ് ഇന്ത്യയിലേക്ക് എത്തുന്നത്. സൗത്ത് ഏഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകമാണ് ദീപ ബുളളർ ഖോസ്ല.

സൗത്ത് ഏഷ്യയിലെ പ്രമുഖ സ്കിൻ കെയർ ബ്രാൻഡുകളിലൊന്നാണ് ഇൻഡെ വൈൽഡ്. നൈകയുമായുളള സഹകരണത്തോടെയാണ് ഈ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. 2021 ഒക്ടോബറിൽ സ്ഥാപിതമായ ഇൻഡെ വൈൽഡ് ആദ്യം യുഎസിലും കാനഡയിലും പിന്നീട് യുകെയിലുമാണ് പ്രവർത്തനമാരംഭിച്ചത്.

Also Read: സൈനികന്റെ കാൽ തൊട്ട് വന്ദിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു: വീഡിയോ

റിപ്പോർട്ടുകൾ പ്രകാരം, കാനഡ ആസ്ഥാനമായുള്ള ദി ഓർഡിനറി അന്താരാഷ്ട്ര ബ്യൂട്ടി ബ്രാൻഡും ഇന്ത്യയിൽ ചുവടുറപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ദി ഓർഡിനറിയും നൈകയുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button