ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് നിന്നും വീരേന്ദ്രസേവാഗിനെ ഒഴിവാക്കിയതിനുള്ള കാരണം പുറത്ത്. തനിക്കൊപ്പം താന്‍ നിയമിക്കുന്ന സപ്പോട്ടിംഗ് സ്റ്റാഫിനെ കൂടി വേണമെന്ന് ആവശ്യം ഉന്നയിച്ചതാണ് സേവാഗിനെ ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യന്‍ കോച്ചാകാന്‍ അപേക്ഷിച്ചവരിലെ അഞ്ച് പേരില്‍ ഒരാളായിരുന്നു വീരേന്ദ്ര സെവാഗ്. റിച്ചാര്‍ഡ് പേബസ്, ടോം മൂസി, ലാല്‍ ചന്ദ് രജ്പുത്ത്, രവി ശാസ്ത്രി എന്നിവരാണ് സച്ചിന് ടെന്‍ഡുല്‍ക്കറും വിവിഎസ് ലക്ഷ്മണും നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്തത്. ഇതിൽ ടോം മൂഡിയും സെവാഗും ശാസ്ത്രിയുമായിരുന്നു അന്തിമ പട്ടികയില്‍ ഇടം നേടിയത്. സച്ചിനും ലക്ഷ്മണും രവി ശാസ്ത്രിയെ പിന്തുണച്ചപ്പോള്‍ ഗാംഗുലിയുടെ പിന്തുണ മാത്രമാണ് സെവാഗിന് ലഭിച്ചത്.
Post Your Comments