CricketLatest NewsNewsIndiaSports

ലോകകപ്പിനിറങ്ങുമ്പോള്‍ കളിക്കാരുടെ നെഞ്ചില്‍ ‘ഭാരതം’ ഉണ്ടാകണം: വീരേന്ദർ സെവാഗ്

ഇന്ത്യയുടെ പേര് ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള സാധ്യത രാജ്യത്തുടനീളം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) നൽകിയ അപേക്ഷ ശ്രദ്ധേയമാകുന്നു. 2011 ലോകകപ്പും 2007 ടി20 ലോകകപ്പും നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം, വരാനിരിക്കുന്ന ഐസിസി ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് പുതിയ പേരുള്ള ജേഴ്‌സി നൽകണമെന്ന ആവശ്യം ഉന്നയിച്ചു.

‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്” എന്ന പേരിലുള്ള ജേഴ്‌സി പരിഗണിക്കണമെന്നാണ് സെവാഗിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സെവാഗ് ബിസിസിഐയ്ക്ക് അപേക്ഷ നൽകുകയും ചെയ്തു. ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒരു ട്വീറ്റില്‍ സെവാഗ് എഴുതി; ‘ഒരു പേര് നമ്മില്‍ അഭിമാനം വളര്‍ത്തുന്ന ഒന്നായിരിക്കണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. നമ്മള്‍ ഭാരതീയരാണ്, ഇന്ത്യ എന്നത് ബ്രിട്ടീഷുകാര്‍ നല്‍കിയ പേരാണ്. നമ്മുടെ യഥാര്‍ത്ഥ പേരിലേക്ക് ഔദ്യോഗികമായി തിരികെ ലഭിക്കാന്‍ ഇതിനോടകം വളരെ വൈകി. ഈ ലോകകപ്പില്‍ നമ്മുടെ കളിക്കാര്‍ക്ക് നെഞ്ചില്‍ ഭാരതം ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ബിസിസിഐയോടും ജയ്ഷായോടും അഭ്യര്‍ത്ഥിക്കുന്നു’.

മറ്റൊരു ട്വീറ്റില്‍, 1996 ഏകദിന ലോകകപ്പിന് നെതര്‍ലന്‍ഡ്സ് അവരുടെ ഔദ്യോഗിക നാമമായി ‘ഹോളണ്ട്’ ഉപയോഗിച്ചതെങ്ങനെയെന്ന് സെവാഗ് ചൂണ്ടിക്കാട്ടി. ‘1996 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സ് ഹോളണ്ടായി ഭാരതത്തില്‍ ലോകകപ്പ് കളിക്കാനെത്തി. എന്നാല്‍ 2003ല്‍ ഞങ്ങള്‍ അവരെ കണ്ടുമുട്ടിയപ്പോള്‍ അവര്‍ നെതര്‍ലന്‍ഡ്സ് ആയിരുന്നു. ബര്‍മ ബ്രിട്ടീഷുകാര്‍ നല്‍കിയ പേര് മാറ്റി മ്യാന്‍മറാക്കി. ഇതുപോലെ പല രാജ്യങ്ങളും തങ്ങളുടെ ശരിയായ പേരിലേക്ക് തിരിച്ചെത്തി’, സെവാഗ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button