മുംബൈ: ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായതിന് പിന്നാലെ ഓസ്‌ട്രേലിയൻ ബോർഡിനെ രൂക്ഷമായ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ബ്രിസ്‌ബേനില്‍ നടന്ന ടെസ്റ്റ് 142 ഓവറിനിടെയാണ് പൂര്‍ത്തിയായത്. മത്സരത്തില്‍ ഓസീസ് ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
പിന്നാലെ പ്രതികരണവുമായി സെവാഗ് രംഗത്തെത്തി.
‘രണ്ട് ദിവസം പോലും ബ്രിസ്‌ബേന്‍ ടെസ്റ്റ് നീണ്ടുനിന്നില്ല. എറിഞ്ഞത് വെറും 142 ഓവറുകള്‍ മാത്രം. എന്നാല്‍, ഏതുതരം പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടതെന്ന് അവര്‍ ക്ലാസെടുക്കാറുണ്ട്. ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തീര്‍ന്നുവെന്നും ടെസ്റ്റ് നശിച്ചുവെന്നും മുദ്രകുത്തിയേനെ. ഇത്തരം ഇരട്ടവാദങ്ങള്‍ മനസ് മടുപ്പിക്കും’ സെവാഗ് പറഞ്ഞു.
ഇതിനിടെ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ പഴയ ട്വീറ്റും ക്രിക്കറ്റ് ആരാധകര്‍ പൊക്കിയെടുത്തു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25നുളള ട്വീറ്റാണ് ചര്‍ച്ചയാവുന്നത്. അന്ന് ഇന്ത്യ- ഇംഗ്ലണ്ട് അഹമ്മദാബാദ് ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായിരുന്നു. സ്പിന്നര്‍മാരെ സഹായിച്ച പിച്ചില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചു. അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്‌സിലുമായി 11 വിക്കറ്റ് വീഴ്ത്തിയിരുന്നു. അതിനുശേഷം യുവരാജ് ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു.
Read Also:- ചായ മോശമാണെന്നും വേറെ ചായ നൽകണമെന്നും ആവശ്യപ്പെട്ടു; ഗ്യഹനാഥനെയും മകനെയും മർദ്ദിച്ച് തട്ടുകടക്കാരന്‍
‘രണ്ട് ദിവസത്തിനിടെ ടെസ്റ്റ് പൂര്‍ത്തിയായി. ഇത്തരത്തില്‍ സംഭവിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിക്ക് നല്ലതാണോയെന്നുള്ള കാര്യത്തില്‍ എനിക്കുറപ്പില്ല. ഈ സാഹചര്യങ്ങളിലാണ് അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും പന്തെറിയുന്നതെങ്കില്‍ അവര്‍ക്ക് കൂടുതല്‍ വിക്കറ്റുകള്‍ ലഭിക്കുമായിരുന്നു’ യുവി ട്വിറ്ററിൽ കുറിച്ചു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക – 152, 99. ഓസ്‌ട്രേലിയ 218, 34/4.
Post Your Comments