സിഡ്നി: ടി20 ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ ഒരു ഇന്ത്യന്‍ താരമായിരിക്കുമെന്ന് ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സൺ. സമീപകാലത്ത് ഇന്നിംഗ്‌സിന്‍റെ തുടക്കത്തിലെ സ്ട്രൈക്ക് റേറ്റിന്‍റെ പേരില്‍ ഒരുപാട് വിമര്‍ശനം കേട്ടെങ്കിലും തകര്‍പ്പന്‍ ഫോമിലുള്ള കെഎൽ രാഹുലിനെയാണ് പീറ്റേഴ്‌സൺ തിരഞ്ഞെടുത്തത്. കഴിഞ്ഞ തവണ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമായിരുന്നു റണ്‍വേട്ടക്കാരിൽ ഒന്നാമത്. രണ്ടാമത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും.
‘എന്‍റെ കാഴ്ചപ്പാടിൽ കെഎല്‍ രാഹുല്‍ നിലവിലെ നമ്പര്‍ 1 ബാറ്റ്സ്മാനാണ്. അദ്ദേഹത്തിന്‍റെ ബാറ്റിംഗ് ഞാനിഷ്‌ടപ്പെടുന്നു. വളരെ മികച്ച താരമാണ്. ഓസ്ട്രേലിയയില്‍ പന്ത് ബൗണ്‍സ് ചെയ്യുകയും സ്വിങ് ചെയ്യുകയും വേഗം കൂടുകയും ചെയ്യുമ്പോള്‍ കെഎല്‍ രാഹുലിന് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാനും റണ്‍സ് കണ്ടെത്താനുമാകും എന്നാണ് പ്രതീക്ഷ’.
‘ഇംഗ്ലണ്ടിന്‍റെ വൈറ്റ്-ബോള്‍ ടീം വിസ്‌മയമാണ്. ക്രിക്കറ്റിന്‍റെ സമഗ്ര മേഖലകളിലും മുന്നിട്ടുനില്‍ക്കുന്നു. അവരാണ് ടി20 ലോകകപ്പിലെ ഫേവറേറ്റുകള്‍. പാകിസ്ഥാനില്‍ മികച്ച വിജയമാണ് നേടിയത്. ഓസ്ട്രേലിയയിലെ സന്നാഹ മത്സരങ്ങള്‍ കളിച്ച രീതിയില്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ട്. ലോകകപ്പിന് ഏറ്റവും ഉചിതമായ തയ്യാറെടുപ്പായി ഇത്.’
Read Also:- അരുണാചല്‍ പ്രദേശ് ഹെലികോപ്റ്റര്‍ അപകടം: കാരണം പുറത്തുവിട്ട് സൈന്യം
‘ജേസൺ റോയിയെ ടീമില്‍ ഉള്‍പ്പെടുത്തതില്‍ പ്രശ്‌നമില്ല. ഫില്‍ സാള്‍ട്ടും അലക്‌സ് ഹെയ്‌ല്‍സും കളിക്കുന്നു. ഡേവിഡ് മലാനുമുണ്ട്. ജോസ് ബട്‌ലര്‍ ഫോമിലേക്ക് തിരിച്ചെത്തിയതും റോയിയെ ഒഴിവാക്കിയ തീരുമാനം ശരിവെക്കുന്നു’ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.
Post Your Comments