
മുംബൈ: വർഷങ്ങൾക്ക് മുമ്പ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ കോഹ്‌ലിയെ ആദ്യമായി കണ്ട നിമിഷത്തെ കുറിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. കോഹ്‌ലി തന്റെ 34-ാം ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് സെവാഗ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോഹ്‌ലിയെക്കുറിച്ച് അജിത് ചൗധരിയാണ് തന്നോട് പറഞ്ഞതെന്നും ഒരു ദിവസം കോഹ്ലി ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് അന്ന് സൂചിപ്പിച്ചതായി മുൻ താരം പറയുന്നു.
‘കോഹ്‌ലിയെക്കുറിച്ച് അജിത് ചൗധരി എന്നോട് പറഞ്ഞപ്പോഴാണ് അയാളെക്കുറിച്ച് ഞാൻ ആദ്യമായി അറിയുന്നത്. അണ്ടർ 16, അണ്ടർ 18 ടീമുകൾക്കായി കോഹ്ലി അദ്ദേഹത്തിന് കീഴിൽ കളിച്ചു. ഒരു ദിവസം കോഹ്ലി ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു’.
Read Also:- തുളസിയിലയും ചിലപ്പോൾ വില്ലനാകും: കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ
‘ഞങ്ങൾ ഡൽഹിക്ക് വേണ്ടി ഒരു ടി20 ടൂർണമെന്റിൽ കളിക്കുകയായിരുന്നു. ലോംഗ്-ഓണിലൂടെയും ലോംഗ്-ഓഫിലൂടെയും കടന്നുപോയ ഒരു ഷോട്ട് കോഹ്‌ലി കളിച്ചു. ഫീൽഡർമാർക്ക് ആർക്കും അത് തടയാനായില്ല. അപ്പോഴാണ് ഈ വ്യക്തിക്ക് ഒരു പ്രത്യേക കഴിവുണ്ടെന്ന് ഞാൻ മനസ്സിലാക്കിയത്’ സെവാഗ് പറയുന്നു.
Post Your Comments