ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വീരേന്ദര്‍ സെവാഗും ഹര്‍ഭജന്‍ സിംഗും മുഹമ്മദ് കൈഫും അടക്കമുള്ളവര്‍ സഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തി. നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്‌സാണ് സഞ്ജു കാഴ്‌ചവെച്ചതെന്ന് സെവാഗ് ട്വിറ്ററിൽ കുറിച്ചു.
‘നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിംഗ്‌സാണ് സഞ്ജു കാഴ്‌ചവെച്ചത്’ വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. സഞ്ജു വിജയത്തോളം ടീമിനെ എത്തിച്ചു എന്നത് എടുത്തുപറഞ്ഞായിരുന്നു ഇന്ത്യയുടെ എക്കാലത്തയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായ ഹര്‍ഭജന്‍ സിംഗിന്‍റെ പ്രതികരണം.
സഞ്ജു അഗ്രസീവും ഇംപ്രസീവുമായി ബാറ്റ് വീശിയെന്നും അഭിനന്ദനം അര്‍ഹിക്കുന്നതായുമായിരുന്നു മുന്‍താരം മുഹമ്മദ് കൈഫിന്‍റെ കുറിപ്പ്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താനും ഇയാന്‍ ബിഷപ്പും അടക്കമുള്ളവരും സഞ്ജുവിന് അഭിനന്ദനവുമായി രംഗത്തെത്തി. ആദ്യ ഏകദിനത്തിൽ സഞ്ജു സാംസണ്‍ (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന് ഒമ്പത് റൺസ് അകലെ ഇന്ത്യ വീണു.
ലഖനൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ 250 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡേവിഡ് മില്ലര്‍ (75*), ഹെന്റിച്ച് ക്ലാസന്‍ (74) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയ്ക്ക് 40 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സെടുക്കാനാണ് സാധിച്ചത്.
Read Also:- 9 വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
സഞ്ജുവിന് പുറമെ ശ്രേയസ് അയ്യര്‍ (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (33) മികച്ച പ്രകടനം പുറത്തെടുത്തു. ഏകദിനത്തില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവില്‍ പിറന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഒക്ടോബർ ഒമ്പതിന് ഉച്ചയ്ക്ക് 1.30ന് ജാർഖണ്ഡിലെ ജെഎസ്സിഎ സ്റ്റേഡിയത്തിൽ നടക്കും.
Post Your Comments