വാഷിംഗ്ടണ്‍ : ഇന്ത്യയില്‍ വന്‍ നിക്ഷപത്തിന് തയാറെടുത്ത് ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് വിതരണ ചടങ്ങിനിടെയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നാണ് ജെഫ് ബെസോസും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് സാംഗ്‌വിയും പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഇന്ത്യയില്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്താനാണ് ആമസോണ്‍ തയാറെടുക്കുന്നത്. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം അഞ്ചു കോടിയാകും.
45,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായതിനുള്ള അംഗീകാരമായാണു താന്‍ ഇതിനെ കാണുന്നതെന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം ജെഫ് ബെസോസ് പറഞ്ഞു. യുഎസിനു പുറമേ, ആമസോണിന്റെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ഡെവലപ്‌മെന്റ് സെന്ററായി ഇന്ത്യയെ മാറ്റുമെന്നും ബെസോസ് പറഞ്ഞു.
Post Your Comments