
ദുബൈ: അബുദാബി നിക്ഷേപ അതോറിറ്റി(എ.ഡി. എെ.എ) ഇന്ത്യയില്‍ വൻ മുതല്‍ മുടക്കാനൊരുങ്ങുന്നു. ഇന്ത്യയില്‍ പശ്ചാത്തല വികസന പദ്ധതികൾക്കു വേണ്ടിയാണ് പ്രധാനമായും മുതല്‍ മുടക്കുന്നത്. ഭവന നിര്‍മാണ പദ്ധതികളിലും മുതല്‍ മുടക്കാനായി എ.ഡി. എെ.എ ലക്ഷ്യമിടുന്നുണ്ട്. ഇതിനു പുറമെ വിമാനത്താവള വികസനം, പാരമ്പ ര്യേതര ഉൗര്‍ജം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്തും. ഇതു സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഇൗ മാസം ഉണ്ടാകും.
ഹൈവേ വികസനം മുതല്‍ റെയില്‍വേ സ്റ്റേഷന് നവീകരണം വരെ വിപുലമായ മേഖലകളില്‍ നിക്ഷേപ സാധ്യത സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. 7500 കോടി ഡോളറിന്റെ നിക്ഷേപം ലക്ഷ്യമിടുന്ന പ്രഖ്യാപനമുണ്ടായിരുന്നു. ദുബൈ പോര്‍ട്ട് 100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഇതിനകം ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
Post Your Comments