ആമസോണിന്റെ ബ്രിട്ടണിലെ ഓഫീസില്‍ നടക്കുന്ന അരുംക്രൂരത കഴിഞ്ഞ ദിവസം പുസ്തകരൂപത്തിൽ പുറത്തുവന്നിരുന്നു. ജോലിഭാരം കാരണം മൂത്ര മൊഴിക്കാനുള്ള ഇടവേളയെടുക്കാന്‍ പോലും ജീവനക്കാര്‍ക്ക് ഭയമാണെന്നായിരുന്നു ഇതിൽ വെളിപ്പെടുത്തിയിരുന്നത്. എഴുത്തുകാരനായ ജെയിംസ് ബ്ലഡ്‌വേത് ആണ് പുസ്തകം പുറത്തിറക്കിയത്.
Read Also: മദ്യപിച്ച ശേഷം അമിതമായി ദാഹിക്കുന്നതിന്റെ കാരണം ഇതാണ്
ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നതോടെ നിജസ്ഥിതി അറിയാനായി ജെയിംസ് ആറ് മാസക്കാലം ഇവിടെ ജോലിക്ക് കേറിയിരുന്നു. അതിനുശേഷമുള്ള അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്. സ്ട്രാറ്റ്‌ഫെഡ്ഷയറിലുള്ള വെയര്‍ ഹൗസില്‍ സാധനം മാറ്റുന്ന ജോലിക്കാര്‍ക്കാണ് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ട ഗതികേടുള്ളത്. ടോയ്‌ലറ്റ് കുറച്ചു ദൂരെയായതിനാല്‍ പോയി തിരികെ വരാന്‍ എടുക്കുന്ന സമയനഷ്ടം ജോലിയെ ബാധിക്കുന്നതിലാണ് ജീവനക്കാർ ഈ കഷ്ടപ്പാട് സഹിക്കുന്നത്. 74 ശതമാനത്തോളം ജീവനക്കാരും ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ മടിക്കുന്നവരാണെന്നാണ് ജെയിംസ് വ്യക്തമാക്കുന്നത്.
Post Your Comments